ഇറാനിലെ സ്ത്രീകളെ ഇനി നിശബ്ദരാക്കാനാവില്ല, ഞാന്‍ അവര്‍ക്കൊപ്പമാണ്- പ്രിയങ്കാ ചോപ്ര

കാലിഫോര്‍ണിയ: ഇറാനില്‍ സംഘര്‍ഷം തുടരുന്നതിനിടെ മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്കാ ചോപ്ര. പുരുഷാധിപത്യത്തെ വെല്ലുവിളിക്കുകയും സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്യുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്നും ഇറാനിലെ സ്ത്രീകള്‍ക്കൊപ്പമാണ് താനെന്നും പ്രിയങ്കാ ചോപ്ര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടി ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 

'ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിക്കായി മുടി മുറിച്ചും മുദ്രാവാക്യം വിളിച്ചും ലോകമെമ്പാടുമുളള സ്ത്രീകള്‍ പ്രതിഷേധിക്കുകയാണ്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ പുറത്തുവരുമ്പോള്‍ അവ അഗ്നിപര്‍വ്വതങ്ങള്‍ പോലെ പൊട്ടിത്തെറിക്കും. അത് തടയാന്‍ ആര്‍ക്കുമാവില്ല. നിങ്ങളുടെ ധൈര്യത്തെയും ലക്ഷ്യബോധത്തെയും ഞാന്‍ ബഹുമാനിക്കുന്നു. ജീവന്‍തന്നെ പണയപ്പെടുത്തി പുരുഷാധിപത്യ സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയും അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്യുന്നത് അത്ര എളുപ്പമുളള കാര്യമല്ല. പക്ഷേ, വരുംവരായ്കകള്‍ കണക്കിലെടുക്കാതെ ധൈര്യശാലികളായ നിങ്ങള്‍ പോരാടുകയാണ്'-പ്രിയങ്ക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഷേധക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും അധികാരത്തിലിരിക്കുന്നവര്‍ തയാറാകണമെന്നും പ്രിയങ്ക അഭ്യര്‍ത്ഥിച്ചു.'ഈ പ്രതിഷേധത്തിന് ശാശ്വതമായ ഫലമുണ്ടാകാന്‍, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും അവര്‍ക്കൊപ്പം കൂടുകയും വേണം. അവരുടെ സ്വരമായി മാറണം. ഈ ശബ്ദങ്ങളെ ഇനി നിശബ്ദമാക്കാനാവില്ല. ഞാന്‍ നിങ്ങള്‍ക്കൊപ്പം നിലകൊളളുന്നു. സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം'-പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More