എന്റെ മുഖത്താണ് ശസ്ത്രക്രിയ ചെയ്തത്, അതില്‍ ആര്‍ക്കും വിശദീകരണം നല്‍കേണ്ട കാര്യമില്ല- ശ്രുതി ഹാസന്‍

മുംബൈ: പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന പേരില്‍ നിരന്തരം പരിഹാസങ്ങള്‍ക്ക് വിധേയയാവുന്ന നടിയാണ് ശ്രുതി ഹാസന്‍. നടി മൂക്കില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അത്തരം ആരോപണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്‍കുകയാണ് നടി. താന്‍ മൂക്കിനായി സെപ്തം ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും തന്റെ മുഖത്ത് ശസ്ത്രക്രിയ നടത്തുന്നതിന് മറ്റുളളവര്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'ഞാന്‍ എന്റെ മൂക്ക് ശരിയാക്കി. ശസ്ത്രക്രിയ ചെയ്തിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. ഷൂട്ടിംഗിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്റെ ആദ്യത്തെ സിനിമയില്‍ സര്‍ജറി ചെയ്യുന്നതിനുമുന്‍പുളള മൂക്കാണുളളത്. അതിനുശേഷമാണ് സെപ്തം ശസ്ത്രക്രിയക്ക് വിധേയയായത്. ആളുകള്‍ എന്റെ സര്‍ജറിയെക്കുറിച്ച് അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വേദനയുണ്ടായിരുന്നു. പക്ഷേ, എന്റെ മുഖമാണ്. അതിനെ കൂടുതല്‍ മനോഹരമാക്കാന്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അത് ചെയ്തുകൂടാ? ഞാനതിന് മറ്റുളളവര്‍ക്ക് വിശദീകരണം നല്‍കേണ്ട കാര്യമില്ലല്ലോ? എന്നെതന്നെ ന്യായീകരിക്കേണ്ട ആവശ്യവുമില്ല'- ശ്രുതി ഹാസന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആമസോണ്‍ പ്രൈമില്‍ റിലീസായ 'ബെസ്റ്റ് സെല്ലര്‍' ആണ് ശ്രുതിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം എന്‍ബികെ 107, ചിരഞ്ജീവിക്കൊപ്പം വാള്‍ട്ടയര്‍ വീരയ്യ, പ്രഭാസിനൊപ്പം സലാര്‍ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുളളത്.

Contact the author

Web Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 day ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More