ഇപ്പോള്‍ കിട്ടുന്ന വേഷങ്ങളില്‍ തൃപ്തനല്ല- ജനാര്‍ദ്ദനന്‍

മരിക്കുന്നതുവരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന്‍ ജനാര്‍ദ്ദനന്‍. ഇപ്പോള്‍ കിട്ടുന്ന വേഷങ്ങളില്‍ തൃപ്തനല്ലെന്നും ഏതുവേഷം തന്നാലും ചെയ്യാന്‍ താന്‍ തയാറാണെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്- ആന്‍ അഗസ്റ്റിന്‍ ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയില്‍ ജനാര്‍ദ്ദനന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമര്‍ശം.

'അഭിനയത്തോടുളള ആഗ്രഹം മരിക്കുന്നതുവരെയുണ്ടാകും. ഈ ഒരു ചുറ്റുപാടില്‍നിന്ന് ഒരിക്കലും മാറാന്‍ സാധിക്കില്ല. എപ്പോഴും സജീവമായിരിക്കാനാണ് ആഗ്രഹം. ഇപ്പോഴും ഞാന്‍ തൃപ്തനല്ല. കാരണം ഇപ്പോള്‍ കിട്ടുന്നതെല്ലാം ചെറിയ ചെറിയ വേഷങ്ങളാണ്. പൊതുവെ ആളുകള്‍ക്ക് ഒരു ധാരണയുണ്ട്. വയസായിപ്പോയില്ലേ എന്ന്. എനിക്കിപ്പോഴും പക്ഷേ അങ്ങനെയല്ല. സിനിമയില്‍ അഭിനയിക്കാനായി മദ്രാസിലേക്ക് പോയ കാലമാണ് എന്റെ മനസില്‍. ഏതുവേഷം തന്നാലും അഭിനയിക്കാന്‍ തയാറാണ്. ഫൈറ്റ് സീന്‍ വേണമെങ്കിലും അഭിനയിക്കും. നമ്മള്‍ ഒരിക്കലും നമുക്ക് പ്രായമായി എന്ന് ധരിക്കാന്‍ പാടില്ല. നമ്മളെപ്പോഴും ചെറുപ്പമാണ്'-ജനാര്‍ദ്ദനന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തിയറ്ററുകളിലെത്തുക. എഴുത്തുകാരന്‍  എം മുകുന്ദനാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. കൈലാഷ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, സ്വാസിക, ബേബ്ി അലൈന ഫിദല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More