പീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍‌കൂര്‍ ജാമ്യം

കൊച്ചി: പീഡനക്കേസില്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്. സംസ്ഥാനം വിട്ടുപോകരുത്. സാക്ഷികളെ സ്വാധിനിക്കരുത്. ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വധശ്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

എല്‍ദോസ് കുന്നിപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വനിതാ നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. വേറെ വഴിയില്ലാത്തതിനാലാണ് കേസ് കൊടുത്തതെന്നും അവര്‍ പറഞ്ഞിരുന്നു. പരാതിക്കാരി മജിസ്ട്രേറ്റിന് മുന്‍പിലും മൊഴി നല്‍കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, താന്‍ നിരപരാധിയാണെന്ന് കെ പി സി സിക്ക് നല്‍കിയ വിശദീകരണത്തില്‍ എം എല്‍ എ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പീഡനപരാതി ഉന്നയിച്ച യുവതി ഇതിനുമുന്‍പ് പലര്‍ക്കുമെതിരെ ഇത്തരത്തില്‍ വ്യാജപരാതികള്‍ നല്‍കിയിട്ടുണ്ടെന്നും എം എല്‍ എ ആരോപിക്കുന്നു. തനിക്കെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളൊന്നും തന്നെ നിലനില്‍ക്കില്ല. തന്‍റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ സാധിക്കും. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കും മുന്‍പ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് മാറിനില്‍ക്കുന്നതെന്നും' എം എല്‍ എ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More