കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത ഉടൻ നൽകില്ല

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച അധിക ക്ഷാമബത്ത ഉടൻ നൽകില്ല. ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ്  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ക്ഷാമബത്ത 17 ശതമാനത്തിൽ നിന്ന് 21 ശതമാനമായാണ് വർദ്ധിപ്പിച്ചത്. ഈ തീരുമാനമാണ് ​മരവിപ്പിച്ചത്. ക്ഷാമബത്ത വർദ്ധന പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ജീവനക്കാരുടെ പ്രത്യേക അലവൻസുകളും താൽകാലികമായി നിർത്തിവെച്ചു. അതേസമയം സ്ഥിരം അലവൻസുകളിലും ബത്തകളിലും മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഉത്തരവ് മരവിപ്പിച്ചത്. ഇതിലൂടെ സമാഹരിക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കും. ഇത് സംബന്ധിച്ച് ധനകാര്യമന്ത്രാലയം വകുപ്പുകൾക്ക് അറിയിപ്പ് നൽകി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More