അച്ഛന്‍റെ മികച്ച ഇന്നിംഗ്സ് കണ്ട രാത്രിയെന്ന് ഒരിക്കല്‍ അവള്‍ മനസിലാക്കും - വികാരനിര്‍ഭരമായ കുറിപ്പുമായി അനുഷ്ക ശര്‍മ

മുംബൈ: ട്വന്റി- 20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ പാക്കിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സമയം വീരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി…ദീപാവലിക്ക് മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നിങ്ങള്‍ സന്തോഷം കൊണ്ടുവന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. നിന്‍റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. ഞാന്‍ എന്തിനാണ് ഈ റൂമില്‍ നിന്ന് തുള്ളിച്ചാടുന്നതെന്നോ ഡാന്‍സ് കളിക്കുന്നതോ നമ്മുടെ മകള്‍ക്ക് മനസിലായിട്ടില്ല. എങ്കിലും കുറച്ച് നാള്‍ കഴിഞ്ഞ് അവള്‍ മനസിലാക്കും നിരന്തരമായ പരാജയത്തിനുശേഷം തന്‍റെ പിതാവ് മികച്ച ഒരു ഇന്നിംഗ്സ് കളിച്ച രാത്രിയായിരുന്നു അതെന്ന്. നിന്നെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രം' -കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 18 minutes ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 1 hour ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 2 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 4 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More