സുരാജ് വെഞ്ഞാറമൂടും നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക് ട്രെയിലര്‍ പുറത്തിറങ്ങി. ഐശ്വര്യാ രാജേഷ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തമിഴിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന പേരില്‍തന്നെയാണ് റിലീസ് ചെയ്യുന്നത്. രാഹുല്‍ രവീന്ദ്രനാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായെത്തുക. ജയം കൊണ്ടേന്‍, സേട്ടൈ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആര് കണ്ണനാണ് തമിഴില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ കഥയോട് നീതി പുലര്‍ത്തുന്ന വിധത്തിലാണ് തമിഴിലും ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ദുര്‍ഗാറാം ചൗധരി, നീല്‍ ചൗധരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജെറി സില്‍വെസ്റ്റര്‍ വിന്‍സെന്റാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാലസുബ്രമണ്യമാണ് ഛായാഗ്രഹണം. ലിയോ ജോണ്‍പോള്‍ എഡിറ്റിംഗും രാജ്കുമാര് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മലയാളത്തില്‍ ജിയോ ബേബിയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സംവിധാനം ചെയ്തത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ജിയോ ബേബിയുടെതായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2021 ജനുവരിയില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി അവാര്‍ഡുകളും ചിത്രം നേടിയിരുന്നു.