പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി; ശമ്പളം കുറയുന്നതില്‍ അസംതൃപ്തി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വിവിധ പൊതുമേഖലാ സ്ഥാപങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള കെ എസ് എഫ് ഇ, മലബാര്‍ സിമന്‍റ്സ്, സിഡ്കോ, കെ എഫ് ഇ, ടൈറ്റാനിയം, കേരളാ സോപ്സ് തുടങ്ങിയ 150ഓളം പൊതുമേഖലാ സ്ഥാപങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഇപ്പോള്‍ അറുപതിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇവരുടെ ശമ്പളം  ഏകീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. 

അവശ്യ സര്‍വീസുകളായ കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരളാ വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപങ്ങളിലെ പെന്‍ഷന്‍ പ്രായം ഇപ്പോള്‍ ഉയര്‍ത്തില്ല. ഇവിടങ്ങളിലെ സേവന വേതന വ്യവസ്ഥകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ സംബന്ധിച്ചും പഠിക്കാന്‍ നിലവില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മാത്രമേ ഈ സ്ഥാപങ്ങളിലെ ജീവനക്കാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടിയെ എല്ലാ പൊതുമേഖലാ സ്ഥാപങ്ങളും ഒരുപോലെ സ്വാഗതം ചെയ്യുന്നില്ല എന്നാണ് ജീവനക്കാരുടെ സംഘടനാ നേതൃത്വം പറയുന്നത്. ജീവനക്കാരുടെ ശബളത്തിലും ആനുകൂല്യത്തിലും ഗണ്യമായ കുറവുവരും എന്നതിനാലാണ് ജീവക്കാരുടെ സംഘടനകള്‍ ഈ നിലപാട് സ്വീകരിക്കുന്നത്. കെ എസ് എഫ് ഇ, കെ എഫ് ഇ തുടങ്ങിയ ധനകാര്യ പൊതുമേഖലാ സ്ഥാപങ്ങളിലെ ബ്രാഞ്ച് മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ ഏകദേശം 30 ശതമാനത്തില്‍ കൂടുതല്‍ കുറവ് വരും എന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. അപ്പര്‍ ഡിവിഷണല്‍ ക്ലാര്‍ക്കുമാരുടെ ശമ്പളത്തില്‍ പ്രതിമാസം 5000 രൂപയില്‍ കുറവ് വരും എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാരില്‍ പൊതുവില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രബല സംഘടനയായ ഇടതുപക്ഷ യൂണിയനുകള്‍ ഈ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വരുമോ എന്നകാര്യം സംശയമാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More