മലപ്പുറവും സലീം എന്ന പേരും എയര്‍പ്പോര്‍ട്ടിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പിടിക്കുന്നില്ല - ഗായകന്‍ സലീം കോടത്തൂര്‍

മലപ്പുറം: കൊച്ചി വിമാനത്താവളത്തില്‍നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകന്‍ സലീം കോടത്തൂര്‍. മലപ്പുറം ജില്ലക്കാരനായതിന്റെ പേരില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയനാകേണ്ടിവന്നെന്നും അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചെന്നും സലീം കോടത്തൂര്‍ പറയുന്നു. 'മലപ്പുറം ജില്ലയും സലീം എന്ന പേരും എയര്‍പോര്‍ട്ടിലുളള ചിലര്‍ക്ക് പിടിക്കുന്നില്ല. പാസ്‌പോര്‍ട്ടിലെ പേരുനോക്കി പ്രത്യേക സ്‌കാനിംഗ്, അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലേ തൃപ്തി വരുന്നുളളു. ഞാന്‍ ജില്ല മാറ്റണോ പേര് മാറ്റണോ എന്ന സംശയത്തിലാണ്'-എന്നാണ് സലീം കോടത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എയര്‍പോര്‍ട്ടില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വിശദമായി പറയുന്ന ലൈവ് വീഡിയോയും സലീം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.  

"മലപ്പുറം ജില്ലക്കാരനാണെങ്കിലും ഗുരുവായൂരിനടുത്താണ് വീട്. അതിനാല്‍ മിക്കപ്പോഴും കൊച്ചി വിമാനത്താവളം വഴിയാണ് യാത്ര. എപ്പോഴും വിമാനത്താവളത്തില്‍വെച്ച് എന്റെ ലഗേജ് ചെക്ക് ചെയ്യാറുണ്ട്. അപ്പോള്‍ ഉദ്യോഗസ്ഥര്‍ ചോദിക്കാറുണ്ട് മലപ്പുറം ജില്ലക്കാരനായിട്ടും നിങ്ങളെന്തിനാണ് കൊച്ചി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത് എന്ന്. എനിക്ക് യാത്ര ചെയ്യാന്‍ സൗകര്യം കൊച്ചി ആണ് എന്ന് ഞാനും പറയാറുണ്ട്. ഇത്തവണയും എന്നോട് ചോദിച്ചു മലപ്പുറം കാരനായിട്ടും കൊച്ചി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത് എന്തിനാണ് എന്ന്. എനിക്ക് ഇതാണ് എളുപ്പമെന്ന് മറുപടി കൊടുത്തു.

എനിക്ക് യാത്ര ചെയ്യേണ്ടിടത്ത് ഞാന്‍ തന്നെ പോകണ്ടേ, ഏതൊരു എയര്‍പോര്‍ട്ടിലൂടെയും പോകാനുളള അവകാശമില്ലേ എന്നെല്ലാം ഞാനവരോട് ചോദിച്ചു. ആല്‍ബം മേഖലയില്‍ ജോലി ചെയുന്നയാളാണ്. ഉദ്ഘാടനങ്ങളുണ്ടായിരുന്നു. അത് കഴിഞ്ഞ് വരികയാണ് എന്ന് പറഞ്ഞു. അതിന്റെ പോസ്റ്ററുകളും വീഡിയോകളും എല്ലാം ഞാന്‍ കാണിച്ചുകൊടുത്തു. അത് കഴിഞ്ഞ് ലഗേജെടുത്ത് താഴെക്ക് വരുന്ന സമയത്ത് എന്റെ പാസ്‌പോര്‍ട്ട് കാണണം എന്ന് പറഞ്ഞു. അത് കൊടുത്തപ്പോള്‍ ലഗേജ് ചെക്ക് ചെയ്യണം എന്ന് പറഞ്ഞു. എപ്പോഴും യാത്ര ചെയ്യുന്നയാളാണ് ഞാന്‍. എന്താണ് കാര്യമെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.അവര്‍ ലഗേജ് സ്‌കാന്‍ ചെയ്തിട്ട് ഒരിക്കല്‍പോലും മെറ്റല്‍ ഡിറ്റക്ടര്‍ അടിച്ചില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപ്പോള്‍ അവര്‍ എന്നോട് ലഗേജ് പൊളിക്കണമെന്ന് പറഞ്ഞു. എന്റെ ഹാന്‍ഡ് ബാഗടക്കം പൊളിച്ചു. അതിലും ഒന്നും ലഭിക്കാതായതോടെ എന്നെ പരിശോധിക്കണമെന്ന് പറഞ്ഞു. അവിടെനിന്നും ഇതേ ചോദ്യമായിരുന്നു നേരിടേണ്ടിവന്നത്. മലപ്പുറം ജില്ലക്കാരന്‍ എന്തിനാണ് ഈ വഴി യാത്ര ചെയ്യുന്നത് എന്ന്. എന്റെ അടിവസ്ത്രം വരെ ഊരിയാണ് അവര്‍ പരിശോധിച്ചത്. വല്ലാത്തൊരു മാനസികാവസ്ഥായിലൂടെയാണ് അപ്പോള്‍ കടന്നുപോയത്. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും ഒരു തെറ്റ് ചെയ്‌തെന്ന് കരുതി എല്ലാ മലപ്പുറം ജില്ലക്കാരെയും അങ്ങനെ കാണണോ എന്നാണ് എന്റെ ചോദ്യം. എനിക്കെന്റെ പേര് മാറ്റാനോ ജില്ല മാറാനോ സാധിക്കില്ല. ആ സമയം ആ വഴി കടന്നുപോകുന്നവരൊക്കെ എന്നെ നോക്കിയത് കളളക്കടത്തുകാരനെപ്പോലെയാണ്. നേരത്തെയും എനിക്ക് ഇത്തരം കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്"- സലീം കോടത്തൂര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More