സുധാകരനെയും ഡി സി സി പ്രസിഡന്റിനെയും ഒഴിവാക്കി; കോട്ടയത്ത് വീണ്ടും പോസ്റ്റര്‍ വിവാദം

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന യു ഡി എഫ് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെയും ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെയും ചിത്രം ഒഴിവാക്കിയത് വിവാദത്തില്‍.  പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയില്‍ നിന്നും കെ സുധാകരന്റെ ഫോട്ടോ ഒഴിവാക്കിയതിനെതിരെയാണ് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്. പോസ്റ്ററില്‍ നിന്നും കെ പി സി സി പ്രസിഡന്‍റിനെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് സുധാകരനെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. 

അതേസമയം, ആരുടെയും ഫോട്ടോ മനപൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നാണ് യു ഡി എഫ് കമ്മറ്റി നല്‍കുന്ന വിശദീകരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരുടെയും ചിത്രം ഉള്‍പ്പെടുത്തി കമ്മറ്റി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. യു ഡി എഫില്‍ ഇത് ആദ്യമായിട്ടല്ല പോസ്റ്റര്‍ വിവാദമുണ്ടാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലെ പോസ്റ്ററില്‍ നിന്നും നാട്ടകം സുരേഷിന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഈ പരിപാടിയില്‍ നിന്നും ഡിസിസി പ്രസിഡന്റ് വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ടായി. കൂടാതെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡില്‍ ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്താതിനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 14 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More