വിമര്‍ശനമെന്ന പേരില്‍ സിനിമയെ കൊല്ലരുത്- റോഷന്‍ ആന്‍ഡ്രൂസ്

കൊച്ചി: ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെയിറക്കുകയാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നേരത്തെ, ഒരു സിനിമ കഴിഞ്ഞിട്ടാണ് പ്രേക്ഷകരോട് അഭിപ്രായം ചോദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സിനിമ പകുതിയാവുമ്പോഴേക്കും മൈക്കുമായി മുന്നിലെത്തുകയാണെന്നും വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് തനിക്ക് അതിന് യോഗ്യതയുണ്ടോ എന്നാണ് എന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'സാറ്റര്‍ഡേ നൈറ്റി'ന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഒരു സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്. സിനിമയുടെ പോസ്റ്ററൊട്ടിക്കുന്നയാള്‍ മുതല്‍ സംവിധായകന്‍ വരെ ഒരുപാടുപേരുടെ ജീവിതമാര്‍ഗമാണ് സിനിമ. അങ്ങനെയാണ് ഞാനതിനെ കാണുന്നത്. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കാറില്ല. അവര്‍ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. നമ്മളാണെങ്കില്‍ വിമര്‍ശിച്ച് താഴെയിടുകയാണ്. വിമര്‍ശിക്കാന്‍ നിങ്ങള്‍ക്കെന്താണ് യോഗ്യതയെന്ന് സ്വയം ചോദിക്കണം. നിങ്ങള്‍ തിരക്കഥയെഴുതിയിട്ടുണ്ടോ? സംവിധാനം ചെയ്തിട്ടുണ്ടോ?  ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ ട്രോള്‍ ചെയ്യപ്പെടുന്നയാളുടെ കുടുംബത്തെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ഓര്‍ക്കണം'- റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫ് റിവ്യു എന്നും പറഞ്ഞ് മൈക്കുമായി കാണികള്‍ക്കുമുന്നിലെത്തുകയാണ്. കുറച്ചുനാള്‍ കൂടി കഴിഞ്ഞാല്‍ സിനിമ തുടങ്ങി പത്തുമിനിറ്റാവുമ്പോഴേക്കും റിവ്യൂ ചോദിക്കുമോ എന്നാണ് എന്റെ ഭയം. ഇത്തരം റിവ്യൂ ചോദിക്കലൊക്കെ സിനിമ റിലീസായി മൂന്ന് ദിവസമെങ്കിലും ഒഴിവാക്കണം. ജനങ്ങള്‍ ആദ്യം പടം കാണട്ടെ, എന്നിട്ട് ചോദിക്കാമല്ലോ അഭിപ്രായം'-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More