മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോ​ഗ്യമന്ത്രി

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നയാളുടെ മരണകാരണം കൊവിഡല്ലെന്ന് ആരോ​ഗ്യമന്ത്രി കെകെ ഷൈലജ. മരിച്ചയാളുടെ  മൂന്ന് തവണത്തെ പരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചയാൾ പലതരം രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഹൃദയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ  ഉണ്ടായിരുന്നു.  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്  വിദ​ഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. വ്യക്ക തകരാറിലായിരുന്നു. ചികിത്സക്കിലെ വൃക്കയിൽ അണുബാധാുണ്ടായി. മെഡിക്കൽ കോളേജിൽ നല്ല രീതിയിലുള്ള ചികിത്സയാണ് നൽകിയിരുന്നത്യ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ​ഗ്ധരെത്തി ചികിത്സിച്ചിരുന്നു. ചികിത്സയെ തുടർന്ന് ഇയാളുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടായി. മൂന്നുതവണയായി നടത്തിയ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു.  അതുകൊണ്ടുതന്നെ മരണം കൊവിഡ് രോ​ഗം മൂലമല്ല. ഇദ്ദേഹത്തെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു അരോ​ഗ്യ പ്രവർത്തകർ. ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അസുഖം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആയിരിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ അസുഖത്തിന്റെ പശ്ചാത്തലവും ലോക്ഡൗൺ നിയന്ത്രണങ്ങളും പരി​ഗണിച്ച് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുള്ള സംസ്കാര ചടങ്ങ് മാത്രമെ നടത്താൻ പാടുകയുള്ളുവെന്നും ഷൈലജ പറഞ്ഞു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നിരീക്ഷണത്തിലുള്ള മകനെ അനുവ​ദിക്കും. മെഡിക്കൽ ബോർഡിന്റെ തീരുമാന പ്രകാരമാണ്  തുടർ നടപ്പാക്കുന്നത്.

കൊവിഡ് രോ​ഗപ്രതിരോധത്തിൽ കേരളത്തിൽ നല്ല അവസ്ഥായാണ്. അതേസമയം എല്ലാ രീതിയിലും ഉള്ള ജാ​ഗ്രത തുടരേണ്ടതുണ്ട്. കാരണം സിങ്കപ്പൂരിന്റെ അനുഭവം മുന്നിലുണ്ട്. ഒരു തവണ രോ​ഗത്തെ പ്രതിരോധിച്ചെങ്കിലും രണ്ടാം തവണ വൈറസ് ബാധയുണ്ടായി. കാസർകോഡ് രോ​ഗം നിയന്ത്രണ വിധേയമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More