ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ തെറിപ്പിക്കാന്‍ ഗവര്‍ണറുടെ അംഗീകാരം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ നീക്കം ചെയ്യുന്നതിന് മന്ത്രിസഭ പാസ്സാക്കിയ ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. ഓര്‍ഡിനന്‍സ് കൈപ്പറ്റിയതായി രാജ്ഭവന്‍ സ്ഥിരീകരിച്ചു. ഓര്‍ഡിനന്‍സ് അംഗീകരിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ നീക്കം ചെയ്യപ്പെടും. 

ബുധനാഴ്ച്ചയാണ് സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതനുസരിച്ച് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ. കേരളത്തിലെ 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാന മന്ത്രിസഭകള്‍ പാസ്സാക്കുന്ന ഏത് ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭ പാസാക്കുന്നതിന് മുന്‍പ് ഗവര്‍ണറുടെ അംഗീകാരം വാങ്ങണമെന്നാണ് കീഴ്വഴക്കം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയാല്‍ ഭരണത്തലവനായ ഗവര്‍ണര്‍ സാധാരണയായി അത് അഗീകരിക്കാറാണ് പതിവ്. അഥവാ തിരിച്ചയച്ചാലും സര്‍ക്കാരിന് വീണ്ടും അത് ഗവര്‍ണര്‍ക്ക് വിടാം. അങ്ങനെ വിട്ടാല്‍ ഗവര്‍ണര്‍ക്ക്‌ അത് അംഗീകരിക്കുകയല്ലാതെ മറ്റു വഴികളില്ല.     

എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ തന്നെ പദവിയില്‍ നിന്ന് നീക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത വളരെ കുറവാണ്. ഇത്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങനെ വന്നാല്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ തന്നെ സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് അവതരിപ്പിച്ച് നിയമസഭയുടെ അംഗീകാരം നേടിയെടുക്കാം. എന്നാല്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാനാണ് ഗവര്‍ണറുടെ നീക്കമെന്നറിയുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ കാലതാമസമെടുത്താല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് വിവരം.   

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More