തിരുവനന്തപുരം: ലോക്ക് ഡൌണ്‍ രണ്ടാം ഘട്ടത്തില്‍ ജില്ലയ്ക്കകത്ത് മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കൂവെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയക്ക് പുറത്തേക്ക് യാത്ര വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രമെ അനുവദിയ്ക്കൂ. സംസ്ഥാനത്തിനു പുറത്തേക്ക് പോകേണ്ടവര്‍ സത്യവാങ്ങ്മുലം നല്‍കണമെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കില്ല. അത്യാവശ്യം സ്റ്റാഫുമായി അത്യാവശ്യത്തിനു പ്രവര്‍ത്തിക്കേണ്ട ഓഫീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. കാറുകളില്‍ മാക്സിമം മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം. ഒറ്റ,ഇരട്ട നമ്പരുകള്‍ വെച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് 40 ശതമാനം വരെ കുറയ്ക്കും. ഓഫീസുകളില്‍ പോകുന്നവര്‍ സ്ഥാപനത്തിലെ ഐ ഡി കാര്‍ഡുകള്‍ കാണിക്കേണ്ടി വരുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ വ്യക്തമാക്കി.