അമേരിക്കയില്‍ മരണനിരക്ക് കുറഞ്ഞു. 1856 പേര്‍ ഇന്ന് മരണപ്പെട്ടു.

അമേരിക്കയില്‍  മരണനിരക്ക് ഇന്ന് 1,856 മരണനിരക്കില്‍ കുറവ് 

വാഷിംഗ്‌ടണ്‍:  അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,856 പേരാണ് മരണപ്പെട്ടത്. ഇന്നലെ വരെയുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി  രോഗികള്‍ മരണപ്പെട്ടു. ഇന്ന് താരതമ്യേന മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന്  689 കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്.

രോഗം സ്ഥിരീകരിച്ചവര്‍ 28,671( കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ )

ഏറ്റവും പുതിയ കണക്കനുസരിച്ച് 39,014- പേര്‍ ഇതിനകം മരണപ്പെട്ടു.  7,38,830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ വരെയുള്ള കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വന്ന റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ്.

ന്യൂയോര്‍ക്കില്‍ മരണനിരക്ക് കുത്തനെ കുറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ17,671 ആയി. ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം ആയിരത്തിനു മുകളില്‍ പോയിരുന്ന മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ നിരക്ക് ആശ്വാസം പകരുന്നതാണ്. 504 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ മാത്രം  2,41,041 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

4,070- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 81,420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,147 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 30,718 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 30,791- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2,308 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ 748 മസ്സാച്ചുസെറ്റ്സ് -1.560, ലൂസിയാന -1,267 ഇല്ലിനോയിസ് -1,259, ജോര്‍ജ്ജിയ -6,77 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

ഇന്നലെ വരെയുള്ള കഴിഞ്ഞ  തൊണ്ണൂറ്റിനാലു മണിക്കൂറിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്കില്‍ വന്‍ കുതിച്ചുചാട്ടമാണ് നടന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്ക് ഗണ്യമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.  

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 624 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 11,802 പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More