അര്‍ജന്റീനക്കെതിരായ ജയം; സൗദിയില്‍ ഇന്ന് പൊതു അവധി

റിയാദ്: സൗദിയില്‍ ഇന്ന് പൊതു അവധി. ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ അട്ടിമറി വിജയം നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ചത്. ഖത്തര്‍ ലോകകപ്പില്‍  സൗദി അറേബ്യ വിജയിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി പൊതു- സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യപകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. സൗദി താരങ്ങളായ സാലിഹ് അല്‍ ശെഹ്രിയ, സലീം അല്‍ ദൗസറി എന്നിവരാണ് ഗോളടിച്ചത്. മുഹമ്മദ് അല്‍ഒവൈസ്, അലി അല്‍ബുലൈഹി, സര്‍മാന്‍ അല്‍ഫറാജ്, അബ്ദുലേഹ് അല്‍ മാലികി, ഫെറാസ് അല്‍ബ്രികാന്‍, സലിം അല്‍ ദൗസറി, സാലിഹ് അല്‍ ഷെഹ്രിയ, സൗദ് അബ്ദുല്‍ഹമീദ്, യാസര്‍ അല്‍ഷ്ഹറാനി, ഹസ്സന്‍ അല്‍തംബക്തി, മുഹമ്മദ് കന്നോ എന്നിവരാണ് സൗദിക്കായി കളിച്ചത്. ഹെര്‍വേ റെനാഡാണ് സൗദിയുടെ കോച്ച്.

Contact the author

Sports Desk

Recent Posts

sports Desk 4 hours ago
Football

ക്യാപ്റ്റന്‍ ആരെന്ന് ഗ്രൗണ്ടിലെത്തുമ്പോള്‍ തീരുമാനിക്കും - പോര്‍ച്ചുഗല്‍ കോച്ച്

More
More
sports Desk 1 day ago
Football

ചരിത്രം കുറിച്ച് ഒലിവര്‍ ജിറൂഡ്

More
More
Narendran UP 2 days ago
Football

കുഞ്ഞൻമാരെ കരുതാത്തവർ ഭയങ്കരമായ കളികൾ കാണാനിരിക്കുന്നതേയുള്ളു - യു പി നരേന്ദ്രന്‍

More
More
Sports Desk 2 days ago
Football

ലോകകപ്പില്‍ പുതിയ നേട്ടവുമായി മെസ്സി

More
More
Sports Desk 4 days ago
Football

ലോകകപ്പില്‍ നിന്നും പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

More
More
Sports Desk 5 days ago
Football

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍; നേട്ടത്തില്‍ പ്രതികരിച്ച് മെസി

More
More