സംവിധായകന്‍ ബേസില്‍ ജോസഫിന് ജെ സി ഐ ഇന്ത്യ ഔട്ട്സ്റ്റാന്‍ഡിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ്

കൊച്ചി: സംവിധായകന്‍ ബേസില്‍ ജോസഫിന് ജെ സി ഐ ഇന്ത്യ ഔട്ട്സ്റ്റാന്‍ഡിംഗ് യങ് പേഴ്‌സണ്‍ പുരസ്‌കാരം. ചുരുങ്ങിയ കാലയളവില്‍ അഭിനേതാവായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയതിനാണ് ജെ സി ഐ ഇന്ത്യയുടെ പുരസ്‌കാരം. ഡിസംബര്‍ 27-ന് NATCON ഉദ്ഘാടന വേദിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. അമിതാബ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ നേടിയ പുരസ്‌കാരമാണ് ഇപ്പോള്‍ ബേസിലിനെ തേടി എത്തിയിരിക്കുന്നത്. 

കുഞ്ഞിരാമായണം, ഗോഥ, മിന്നല്‍ മുരളി തുടങ്ങി ചുരുക്കം ചില സിനിമകളിലൂടെ തന്നെ ജനപ്രിയ സംവിധായകനായ ആളാണ് ബേസില്‍ ജോസഫ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ മിന്നല്‍ മുരളി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാന്‍ എ മന്‍, കുഞ്ഞിരാമായാണം, പാല്‍തു ജാന്‍വര്‍, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തും ബേസില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജയ ജയ ജയ ജയഹേയാണ് ബേസിലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദര്‍ശനാ രാജേന്ദ്രനും ബേസിലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നര്‍മ്മത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രം ഇതുവരെ നാല്‍പ്പതുകോടി രൂപയോളം നേടി. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രമാണ് ബേസിലിന്റേതായി ഇനി പുറത്തിറങ്ങാനുളളത്.

Contact the author

Entertainment Desk

Recent Posts

Movies

ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’ - കെ എസ് ശബരിനാഥന്‍

More
More
Web Desk 1 day ago
Movies

ഞാനും ആദ്യമായാണ് 'ഗോൾഡ്' എടുക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അല്‍ഫോന്‍സ്‌ പുത്രന്‍

More
More
Web Desk 2 days ago
Movies

ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒരുമിക്കുന്നു

More
More
Movies

സൗദി വെള്ളക്ക തിയേറ്ററില്‍ കാണേണ്ട സിനിമ - അനൂപ്‌ മേനോന്‍

More
More
Web Desk 3 days ago
Movies

പ്രീറിലീസിന് മുന്‍പ് ഗോള്‍ഡ്‌ 50 കോടി ക്ലബ്ബില്‍ കയറിയെന്ന വാര്‍ത്ത വ്യാജം - സുപ്രിയ മേനോന്‍

More
More
Movies

കൂമന്‍, മോണ്‍സ്റ്റര്‍; അറിയാം ഈ ആഴ്ച്ചയിലെ ഒ ടി ടി റിലീസുകള്‍

More
More