കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമല്ല- എ കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമാകില്ലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും സഹകരിക്കാന്‍ തയാറുളളവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും എ കെ ആന്റണി പറഞ്ഞു. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് കെ പി സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ 2024-ല്‍ ഭരണമാറ്റം സാധ്യമാവില്ല. കോണ്‍ഗ്രസുണ്ടെങ്കില്‍ തങ്ങളില്ലെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ പ്രയോജനം ലഭിക്കുക ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കാണ്. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഒരുമിച്ചുനിന്ന് മറ്റൊരു ഭരണഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഭരണഘടനയുടെ ആത്മാവ് ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയണം'-എ കെ ആന്റണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അവർ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനും ശ്രമിക്കുകയാണെന്നും എ കെ ആന്റണി പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നും കോണ്‍ഗ്രസ് അതിനെ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More