തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തടഞ്ഞ് തെലുങ്കാന കോടതി

ഹൈദരബാദ്: ടി ആര്‍ എസ് എം എല്‍ എമാരെ പണം കൊടുത്ത് സ്വാധിനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തടഞ്ഞ് തെലുങ്കാന ഹൈക്കോടതി. കേസ് സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തെലുങ്കാന ഹൈക്കോടതി തടഞ്ഞത്. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാര്‍ വെളളാപ്പളളിയുടെ ആവശ്യം തെലങ്കാന കോടതി പരിഗണിച്ചില്ല. കൂടാതെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്.

തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് തുഷാര്‍ വെളളാപ്പളളിയാണെന്നും 4 എംഎല്‍എമാരെ അതിനായി ബ്രോക്കര്‍മാര്‍ സമീപിച്ചെന്നുമാണ് ടിആര്‍എസിന്റെ ആരോപണം. തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറാ ദൃശ്യങ്ങളും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നൂറുകോടി രൂപയാണ് തുഷാര്‍ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. തെലങ്കാനയിലെയും രാജസ്ഥാനിലെയും ആന്ധ്രപ്രദേശിലെയും സര്‍ക്കാരുകളെ അട്ടിമറിക്കുകയായിരുന്നു ബിജെപിയുടെ പദ്ധതി. ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചു. അതിനായി ബിജെപി നാല് ബ്രോക്കര്‍മാരെ നിയമിച്ചു. അതിലൊരാളാണ് തുഷാര്‍'-എന്നാണ് ചന്ദ്രശേഖര്‍ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More