ലോകത്ത് കോവിഡ് മരണം 1,65,059, രോഗികള്‍ 24 ലക്ഷം കവിഞ്ഞു

ഇന്നലെമാത്രം മരണമടഞ്ഞത് 4312 പേര്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,65,059 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് 4312 പേരാണ്. ഇന്നലെ (ഞായറാഴ്ച അവസാനിച്ച  24 മണിക്കൂറിനുള്ളില്‍) ലോകത്ത് മരണപ്പെട്ടത് ആറായിരത്തി നാനൂറ്റി തൊണ്ണൂറ്റിമൂന്നു ( 6,493) പേരാണ്. മരണനിരക്കില്‍ ശനിയാഴ്ച കണക്കാക്കിയതിനെക്കാള്‍ 2000 മരണം കുറവാണ് ഞായറാഴ്ചയില്‍ രേഖപ്പെടുത്തിയത്. ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് 2181 ന്റെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ഇത് പ്രതീക്ഷയുണ്ടാക്കുന്ന കണക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000 ന്‍റെ രോഗീവര്‍ദ്ധന മാത്രം 

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുത്തിനാലു ലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി പത്തു 24,06,910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച (ഇന്നലെ) അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിമൂന്നു ലക്ഷത്തി എഴുന്നൂറ്റി എഴുപത്തിരണ്ടാ (23,30,772)  യിരുന്നു. അതായത് രോഗീവര്‍ദ്ധനാ നിരക്കില്‍ ഇന്നലെയും ഇന്നുമായി കൃത്യം 76,138 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച്  76,138 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു  വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് ഇപ്പോള്‍ 16,24,828 പേര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്. 54,218  - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 6,17,023- പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണം 395 മാത്രം 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 395 പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ  കുറവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.ശനിയാഴ്ച 761 പേരാണ് ഫ്രാന്‍സില്‍ മരണപ്പെട്ടത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കി. എന്നാല്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ വന്‍ കുറവ് രാജ്യം കൊറോണ ബാധയെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ്. ഇതിനകം രാജ്യത്ത് ആകെ 19,718 പേര്‍ മരണപ്പെട്ടു. 1,52,894 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 433 മരണം 

ഇറ്റലിയില്‍ കഴിഞ്ഞ . കഴിഞ്ഞ ഒരാഴ്ചയായി 620 നും 430 നും ഇടയിലായി ചെറിയ വ്യത്യാസത്തില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്.  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 23,660 ആയി. 1,78,972 - പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തേതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 49 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

സ്പെയിന്‍ മരണം 20,453 ആയി 

സ്പെയിനില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണനിരക്കില്‍ നേരിയതെങ്കിലും  വര്‍ധനവ് രേഖപ്പെടുത്തുകയാണ്. സ്പെയിനില്‍ ആകെ ഇതിനകം 20,453- പേര്‍ മരണപ്പെട്ടു.1,98,674 പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌.

വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ് 

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 596 മരണം

ബ്രിട്ടനില്‍ ഇതുവരെ 16,060 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 596 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.  ഇന്നലത്തെതില്‍ നിന്ന്  292 ന്റെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,067 ആണ്.

കഴിഞ്ഞ നാലുദിവസങ്ങളിലായി മരണ നിരക്ക് 800 ന് തൊട്ടുതാഴെയും മുകളിലുമായി നിലനില്‍ക്കുകയായിരുന്നു. ഇന്നത്തെ വലിയ നിരക്ക് കുറവ് നിലനിര്ത്താ‍ന്‍  വരും ദിവസങ്ങളില്‍ കഴിയോമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 104 പേര്‍.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 82 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,642 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,45,742 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.

വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍

ശനിയാഴ്ചത്തെ  തുടര്‍ച്ചയെന്നോണം ഞായറാഴ്ച്  രേഖപ്പെടുത്തിയത് മരണനിരക്കില്‍  114 ന്‍റെ കുറവാണ്. ഇന്നതില്‍ വീണ്ടും 86 ന്റെ കുറവാണ് ഉണ്ടായത്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന ജര്‍മ്മനിയില്‍ ഇത് വലിയ ആശ്വാസം പകരുന്ന കണക്കാണ്.

അമേരിക്കയില്‍  മരണനിരക്ക് ഇന്ന് 1,543

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,543 പേരാണ് മരണപ്പെട്ടത്. ശനിയാഴ്ച വരെയുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി  രോഗികള്‍ മരണപ്പെട്ടു. ഇന്നലെയും ഇന്നും താരതമ്യേന  മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന്  313 കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 40,557 പേര്‍ ഇതിനകം മരണപ്പെട്ടു. 7,63,836  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ശനിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More