ലക്നൗ: താന്‍ നാലുകുട്ടികളുടെ പിതാവായതില്‍ കോണ്‍ഗ്രസിനെ പഴിച്ച് ബിജെപി എംപി. ഗോരഖ്പൂരില്നിന്നുളള എംപി രവി കിഷനാണ് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാത്തതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ജനസംഖ്യാ നിയന്ത്രണ ബില്‍ പാസാക്കിയിരുന്നെങ്കില്‍ താന്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ലായിരുന്നുവെന്നും ഭാര്യയുടെ ആരോഗ്യം ക്ഷയിക്കില്ലായിരുന്നുവെന്നും രവി കിഷന് പറഞ്ഞു. ദേശീയ മാധ്യമമായ ആജ് തക്കിന്റെ മീഡിയാ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'നേരത്തെ, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ പ്രസവം നിര്‍ത്തുമായിരുന്നു. എനിക്ക് നാലുകുട്ടികളാണുളളത്. അത് തെറ്റല്ല. പക്ഷെ അവരെ വളര്‍ത്താനുളള ബുദ്ധിമുട്ട് എനിക്കറിയാം. അന്ന് കോണ്‍ഗ്രസ് ഈ വിഷയത്തെ ഗൗരവമായി കാണുകയും ഇടപെടുകയും ചെയ്യണമായിരുന്നു.
എന്റെ ഭാര്യ ഉയരമുളള മെലിഞ്ഞ വ്യക്തിയായിരുന്നു. ആദ്യത്തെ രണ്ട് പ്രസവം കഴിഞ്ഞതോടെ അവരുടെ ആരോഗ്യം ക്ഷയിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ പലപ്പോഴും ജോലിയുടെ തിരക്കിലായിരുന്നു. കുഞ്ഞുങ്ങള്‍ ജനിച്ചുപോയി. അന്ന് ഒന്നിനെക്കുറിച്ചും വലിയ അറിവുണ്ടായിരുന്നില്ല. എനിക്ക് എന്റെ ഭാര്യയെ കാണുമ്പോള്‍ ദുഖം തോന്നും. കോണ്‍ഗ്രസാണ് ഇതിനെല്ലാം ഉത്തരവാദി.'- രവി കിഷന് പറഞ്ഞു.