ആദ്യം കാശ്മീര്‍, ഇപ്പോള്‍ യൂണീഫോം സിവില്‍ കോഡ്, രാജ്യം ദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്- വൈക്കോ

ഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഏകീകൃത സിവില്‍ കോഡിനായുളള  സ്വകാര്യ ബില്‍ ബിജെപി അവതരിപ്പിച്ചിരുന്നു. ബിജെപി അംഗം കിരോരി മണിലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനിടെ മുസ്ലീം ലീഗടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം ചര്‍ച്ചയാവുകയും ചെയ്തു. ഇതിനിടെ തമിഴ്‌നാട് നിന്നുളള എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് വൈക്കോയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധനേടുകയാണ്. രാജ്യസഭയില്‍ ഏകീകൃത സിവില്‍ കോഡ് അവതരണത്തിനിടെ ബിജെപിയെ വൈക്കോ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. നിരവധി മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയെന്നും ദേശസ്‌നേഹം ബിജെപിയുടെ കുത്തകയല്ലെന്നും വൈക്കോ പറഞ്ഞു. 

'നിങ്ങള്‍ക്ക് ചിലപ്പോള്‍ വലിയ ഭൂരിപക്ഷമുണ്ടായേക്കാം. ആ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് എല്ലാം നശിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട ഒന്നിനുപുറകേ ഒന്നായി രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ആദ്യം കശ്മീരായിരുന്നു. ഇപ്പോള്‍ അത് ഏകീകൃത സിവില്‍ കോഡായി. ഇതെല്ലാം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത്? രാജ്യം ദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു. ബിജെപി ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നത്'- വൈക്കോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈക്കോയുടെ പ്രസംഗത്തിനുപിന്നാലെ സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ബിജെപി എതിര്‍ത്തതോടെ രാജ്യസഭയില്‍ ബഹളമായി. എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാനാവുകയെന്നും വൈക്കോടെ സംസാരിക്കാന്‍ അനുവദിക്കരുതെന്നും ബിജെപി എംപിമാര്‍ പറഞ്ഞു. എന്നാല്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ അദ്ദേഹത്തിന് തുടര്‍ന്നും സംസാരിക്കാന്‍ അനുമതി നല്‍കി. ഏറെ പാടുപെട്ടാണ് സഭയില്‍ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവന്നത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More