തമ്മില്‍ തെറ്റിച്ച് ദേശീയപാതാ വികസനം മുടക്കാമെന്ന് ആരും കരുതേണ്ട - മുഖ്യമന്ത്രി

തിരുവനന്തപുരം: തമ്മില്‍ തെറ്റിച്ച് ദേശീയപാതാ വികസനം മുടക്കാമെന്ന് ആരും കരുതേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമായെന്നു കരുതേണ്ട. ദേശീയപാതാ വികസനം കുഴപ്പമായെന്ന് ആരും മനപ്പായസമുണ്ണുകയും വേണ്ട. കേന്ദ്രമന്ത്രിയുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. വികസനത്തിന്‍റെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് വ്യക്തിപരമായി താത്പര്യമെടുക്കുന്ന ഗഡ്കരിയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25%  തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി ഇന്നലെ പറഞ്ഞിരുന്നു. പാര്‍ലമെന്‍റിലാണ് കേന്ദ്രമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കണമെന്നും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്. ഇതിനുപിന്നാലെയാണ് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More