കത്ത് വിവാദം; സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി

തിരുവന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി തളളി ഹൈക്കോടതി. കത്ത് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും സ്വജനപക്ഷപാതമാണെന്നും ശ്രീകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ജി ആര്‍ അനിലിന്റെ കത്തിനെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും ശ്രീകുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതാണെന്നും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് പത്തോളം പേരുടെ മൊഴികളും രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ആരോപണം തെളിയിക്കുന്നതിന് ശക്തമായ തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ല. അതിനാല്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ല എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മേയറുടെ പേരിലുളള കത്ത് പുറത്തുവന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയുളള മേയറുടെ കത്താണ് പുറത്തുവന്നത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍  കത്ത് താന്‍ എഴുതിയതല്ലെന്നും അന്ന് താന്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് മേയറുടെ വാദം. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More