ഡല്‍ഹി: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്ത് ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനലിനുമുന്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യുട്ടണ്‍ ട്രങ്കില്‍ ലുസൈല്‍ സ്റ്റേഡിയത്തിലെത്തിച്ച കപ്പ് ദീപികയും സ്പെയിന് മുന്‍ ക്യാപ്റ്റന്‍ ഇകര്‍ കസീല്ലയും ചേര്‍ന്നാണ് അനാച്ഛാദനം ചെയ്തത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നടി ട്രോഫി അനാവരണം ചെയ്യുന്നത്. 2018 ലോകകപ്പില്‍ മുന്‍ ജര്‍മ്മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും റഷ്യന്‍ മോഡല്‍ നതാലിയ വാദിയനോവയും ചേര്‍ന്നാണ് കപ്പ് അനാവരണം ചെയ്തത്.
ഇന്ത്യയില്‍ പത്താന് സിനിമയിലെ ബിക്കിനിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ദീപിക ഖത്തറില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. ഷാറൂഖ് ഖാന് നായകനായെത്തുന്ന പത്താന് സിനിമയിലെ 'ബേഷരം രംഗ്' എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗാനത്തില്‍ ദീപികാ പദുക്കോണ്‍ ധരിച്ച കാവി നിറമുളള ബിക്കിനിയാണ് ആര്‍എസ്എസ്- സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദീപികയുടെ ബിക്കിനി തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഇക്കൂട്ടര്‍ ആരോപിച്ചത്. തുടര്‍ന്ന് സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുമുണ്ടായി. ദീപികയുടെ വസ്ത്രധാരണത്തിലും ഗാനരംഗങ്ങളിലും മാറ്റം വരുത്തിയാല്‍ മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുളളു എന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുള്‍പ്പെടെ പറയുകയുണ്ടായി. അതിനിടെയാണ് ഇന്ത്യക്ക് അഭിമാനമായി ലോകകപ്പ് വേദിയില്‍ ദീപികാ പദുക്കോണ്‍ ട്രോഫി അനാച്ഛാദനം ചെയ്തത്.