ഫ്രാന്‍സില്‍ മരണം 547, മരണനിരക്കില്‍ മാറിമറിഞ്ഞ് ഫ്രാന്‍സ്

ഫ്രാന്‍സില്‍ മരണം 547  

പാരിസ്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 547 പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 152 വര്‍ദ്ധനവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇന്നലെ (ചൊവ്വ) 395 പേരാണ്  ഫ്രാന്‍സില്‍ മരണപ്പെട്ടത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കി. പിന്നീട് തിങ്കളാഴ്ച വരെ 800 നും 650 നുമിടയിലായിരുന്നു ദിനേനയുള്ള മരണനിരക്ക്. ചൊവ്വാഴ്ച കുത്തനെയുള്ള കുറവ് രേഖപ്പെടുത്തിയത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ വര്‍ദ്ധനവ് നിരാശയുണ്ടാക്കുന്നതാണ്. ഇതിനകം രാജ്യത്ത് ആകെ 20,812 പേര്‍ മരണപ്പെട്ടു. 1,57,872 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

മരണനിരക്കില്‍ മാറിമറിഞ്ഞ് ഫ്രാന്‍സ് 

ഫ്രാന്‍സില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്കില്‍ പകുതിയോളം എണ്ണത്തിന്‍റെ കുറവ് ഇന്ന് രേഖപ്പെടുത്തിയത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. കോവിഡ് -19 ബാധിച്ച് ശനിയാഴ്ച 987 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍  ഞായറാഴ്ച 627 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 360 ന്‍റെ കുറവ്. അതേസമയം  ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിങ്കളാഴ്ച മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.  തിങ്കളാഴ്ച 561 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ച 762 പേരാണ് മരണപ്പെട്ടത്. അതായത് മരണനിരക്കില്‍ താഴ്ന്നനിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് ഇടയിലാണ്  ബുധനാഴ്ചത്തെ  ഡാറ്റ  വിഘാതമായി വന്നത് എന്ന് കാണാം. ഇതുമായി താരതമ്യപ്പെടുത്തുപ്പോള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക്  കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്തായിരുന്നു ഫ്രാന്‍സിലെ  മരണനിരക്ക്. എന്നാല്‍ ഇന്നlലെയതില്‍ നിന്ന് 247 ന്റെ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ മരണനിരക്ക് വീണ്ടും 550 നടുത്തെത്തിയിരിക്കുകയാണ് 

രോഗീവര്‍ദ്ധനവിലും ഇറ്റലി, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ഫ്രാന്‍സും. ശനിയാഴ്ച  1,24,869 ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. തിങ്കളാഴ്ച അതില്‍  7,722 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1,32,591ആയിരുന്നു. ബുധനാഴ്ചയാകട്ടെ 1,43,303 ആയി അത് വര്‍ദ്ധിച്ചു. വ്യാഴാഴ്ച മാത്രം അതില്‍ 4,560 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.  വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്  രോഗം ബാധിച്ചവരുടെ എണ്ണം 1,47,863 ആയിരുന്നു.  വെള്ളിയാഴ്ച ഇത് 1,47,969 ആയി. കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,57,872 ആയി വര്‍ദ്ധിച്ചു. 



Contact the author

Recent Posts

Web Desk 3 weeks ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 month ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More