ഈ വർഷം കണ്ടതിൽ തന്റെ പ്രിയപ്പെട്ട സിനിമകളുടെ പട്ടിക പങ്കുവെച്ച് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ. താൻ 2022ൽ കുറേ നല്ല സിനിമകൾ കണ്ടെന്ന് പറഞ്ഞ അദ്ദേഹം അവയിൽ ഏറ്റവും ഇഷ്ടപ്പെട്ടവയുടെ പേരുകളാണ് ട്വിറ്ററിൽ പങ്കുവച്ചത്. "ഈ വർഷം ഞാൻ കുറേ നല്ല സിനിമകൾ കണ്ടു. എനിക്ക് പ്രിയപ്പെട്ടവയിൽ ചിലത് ഇതാ. എന്തെങ്കിലും വിട്ടുപോയോ?" എന്ന കുറിപ്പോടെയാണ് ട്വിറ്ററിൽ ഒബാമ തനിക്ക് ഈ വർഷം ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടിക പങ്കുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ദി ഫാബെൽമാൻസ്, ഡിസിഷൻ ടു ലീവ്, ദി വുമൻ കിങ്, ആഫ്റ്റർസൺ, എമിലി ദി ക്രിമിനൽ, പെറ്റീറ്റ് മാമൻ, ഡിസൻ്റൻ്റ്, ഹാപ്പനിംഗ്, റ്റിൽ, എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്, ടോപ് ഗൺ മെവറിക്, ദി ഗുഡ് ബോസ്, വീൽ ഓഫ് ഫോർച്യൂൺ ആൻഡ് ഫാൻ്റസി, എ ഹീറോ, ഹിറ്റ് ദി റോഡ്, താർ, ആഫ്റ്റർ യാങ്' എന്നീ സിനിമകൾ ആണ് ലിസ്റ്റിൽ ഉള്ളത്. മറ്റുപല ചിത്രങ്ങൾക്കൊപ്പം 'ആർആർആറും' കമൻ്റുകളിൽ നിറയുന്നുണ്ട്. മികച്ച സിനിമയാണെന്നും ചിത്രം കണ്ടില്ലേ എന്നും ആണ് ട്വീറ്റിനടിയിലെ കമൻ്റുകൾ. ഒബാമ പങ്കുവച്ച പട്ടിക മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.