ഭാവന കേന്ദ്രകഥാപാത്രം; ഷാജി കൈലാസിന്റെ 'ഹണ്ട്' ചിത്രീകരണം ആരംഭിച്ചു

പാലക്കാട്: ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഹണ്ടി'ന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷോട്ടില്‍ അഭിനയിച്ചത് ഭാവനയാണ്. കഞ്ചിക്കോട് സൂര്യ റീട്രീറ്റ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. ഹൊറര്‍- സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ ഡോ. കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന അഭിനയിക്കുന്നത്. അതിഥി രവിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡോ. സാറയെ അവതരിപ്പിക്കുന്നത്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, ദിവ്യാ നായര്‍, ഡെയിന്‍ ഡേവിഡ്, അനുമോഹന്‍, ചന്ദുനാഥ്, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

പൃഥ്വിരാജ് നായകനായെത്തിയ കാപ്പയാണ് ഷാജി കൈലാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.  സിനിമയ്ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More