കേരളത്തിൽ 19 പേർക്ക് കൂടി കൊവിഡ്; 16 പേർക്ക് രോഗമുക്തി; അവസ്ഥ പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍- 10, കാസർകോട്- 3,​ പാലക്കാട്- 4,​ മലപ്പുറം- 1,​ കൊല്ലം- 1 എന്നിങ്ങനെയാണ് രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരും കാസർകോട്ടെ മൂന്ന് പേരും വിദേശത്തു നിന്ന് വന്നവരാണ്. പാലക്കാടുനിന്നുള്ള 4 പേരും മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽ നിന്ന് വന്നതാണ്. ഈ സാഹചര്യത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത്  രോഗം ബാധിച്ചവരുടെ ആകെ എണ്ണം 426 ആയി. 117 പേർ ചികിത്സയിലുണ്ട്. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ 20,252 സാംപിൾ പരിശോധനയ്‌ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആകെ 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും ആണ് നീരീക്ഷണത്തിലുള്ളത്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More