ചെന്നൈ : അജിത് കുമാറും മഞ്ജു വാരിയരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തുനിവിന്‍റെ ട്രെയ്‌ലർ പുറത്ത്. മാസ് ലുക്കില്‍ അജിത് എത്തുമ്പോള്‍ മലയാളികളുടെ പ്രിയ നടി മഞ്ജുവിന്‍റെ ബോള്‍ഡ് ലുക്കാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുക. അജിത് ഒരു ബാങ്ക് കൊള്ളയടിക്കുന്ന സീനോടുകൂടിയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. എന്നാല്‍ അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ട്രെയ്‌ലർ ബാക്കിയാക്കുന്നുണ്ട്. മികച്ച സിനിമയായിരിക്കും തുനിവെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. അജിതിന്‍റെ മികച്ച പ്രകടനങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.
അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ തുണുവിലെ പാട്ടിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയറ്റര്‍ റീലിസീന് ശേഷം നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്‍ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിജയ് ചിത്രം 'വാരിസും', 'തുണിവും' ഒരേ ദിവസമാണ് തിയേറ്ററുകളിൽ എത്തുന്നത്. നീണ്ട കാലയളവിന് ശേഷമാണ് വിജയ്, അജിത് ചിത്രങ്ങൾ പൊങ്കലിന് തമിഴ് നാട്ടിൽ ഏറ്റുമുട്ടുന്നത്. അജിത്തിന്റെ അടുത്ത പ്രോജക്ട് ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.