മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാവില്ല; സജി ചെറിയാന്‍റെ സത്യപ്രതിഞ്ജയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും സത്യപ്രതിഞ്ജ ചെയ്യുന്നതില്‍ തടസമില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. ഒരാളെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്താല്‍ അതിനുള്ള സൌകര്യങ്ങള്‍ ഒരുക്കുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. അവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക്‌ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കും. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്. ഗവർണർ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. 

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരെയുള്ള പരാതിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ മന്ത്രിയാക്കുന്നതില്‍ നിയമ തടസമുണ്ടോയെന്ന് പരിശോധിക്കാനാണ് ഗവർണർ നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ തീരുമാനമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവാദമായ മല്ലപള്ളി പ്രസംഗത്തിന്‍റെ പേരില്‍ കഴിഞ്ഞ ജൂലൈലാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തത്. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയല്ലായിരുന്നു പ്രസംഗം എന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. ഇതിനുപിന്നാലെയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയക്കാനുള്ള നടപടികള്‍ സിപിഎം ആരംഭിച്ചത്.അടുത്ത ബുധനാഴ്ച സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More