തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ആനാവൂര്‍ നാഗപ്പന് മാറ്റം. സിപിഎം സംസ്ഥാന സമിതി അംഗവും വര്‍ക്കല എം എല്‍ എയുമായ വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണ. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, വി ജോയിയെ ജില്ലാ സെക്രട്ടറിയായി തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ഇന്ന് ചേരും. ജില്ലാ സെക്രട്ടറിയേറ്റില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുക്കും. പാര്‍ട്ടിയില്‍ സംഘടനാപരമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് തിരുവനന്തപുരം. മേയറുടെ കത്ത് വിവാദവും ഡിവൈഎഫ്ഐയിലെ ലഹരിമാഫിയ ബന്ധം വലിയ വിവാദമാകുകയും നടപടി വൈകിയത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആനാവൂര്‍ നാഗപ്പനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഏറെ നാളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.