കേന്ദ്രമന്ത്രിസഭാ യോ​ഗം ഡല്‍ഹിയില്‍; രണ്ടാം സാമ്പത്തിക പാക്കേജ് ചർച്ച ചെയ്യും

കേന്ദ്രമന്ത്രിസഭാ യോ​ഗം ദില്ലിയിൽ ചേരുന്നു. രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച് യോ​ഗം തീരുമാനം എടുക്കും.  കഴിഞ്ഞയാഴ്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച് മൗനം പാലിക്കുകയാണ്. സർവതല സ്പർശിയായ പാക്കേജാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നത്. രാജ്യം കനത്ത സമ്പാത്തിക മാന്ദ്യത്തെ നേരിടുകയാണെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഇവർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ജൂൺ ജൂലായ് മാസങ്ങളിൽ നിർണായകമെന്ന് നീതി ആയോ​ഗ് അറിയിച്ചു. ലോക് ഡൗൺ പിൻവലിക്കുന്ന മുറക്ക്  കൊവിഡ് രോ​ഗബാധ രൂക്ഷമാകുമെന്നാണ് നീതി ആയോ​ഗിന്റെ  മുന്നറിയിപ്പ്. അതേസമയം മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം 5000 കടന്നു. രോ​ഗികളുടെ എണ്ണത്തിൽ ​ഗുജറാത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് ​കേന്ദ്ര സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More