ഗാന്ധി വധിക്കപ്പെട്ട ദിവസം മധുരം വിതരണം ചെയ്ത പാര്‍ട്ടിയെങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാവും- പി സായ്‌നാഥ്

കോഴിക്കോട്: മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം മധുരം വിതരണം ചെയ്ത പാര്‍ട്ടി എങ്ങനെയാണ് സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാവുകയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. സായ്‌നാഥ്. നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് പറയുകയും ചെയ്യുന്നവരാണ് ആര്‍എസ്എസുകാര്‍. അത്തരക്കാര്‍ എങ്ങനെയാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരിക്കുക എന്നാണ് സായ്‌നാഥ് ചോദിക്കുന്നത്. 'The Last Heroes: Foot Soldiers of Indian Freedom' എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ്‌നാഥിന്റെ പരാമര്‍ശം. പുസ്തകത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും ഒഴിവാക്കിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സായ്‌നാഥിന്റെ മറുപടി. 

സായ്‌നാഥിന്റെ വാക്കുകള്‍

ഞാന്‍ തിരഞ്ഞു, പക്ഷെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇല്ലാത്തവര്‍ക്കുവേണ്ടി പുതിയൊരു ചരിത്രമുണ്ടാക്കാന്‍ കഴിയില്ലെന്ന് എനിക്ക് മനസിലായി. മറ്റ് സ്വാതന്ത്ര്യസമര സേനാനികളോട് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് പുച്ഛമായിരുന്നു. ശോഭാറാം ഗഹര്‍വാര്‍ പറഞ്ഞത് സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടിയിട്ട് അവരുടെ കൈവിരലിന്റെ അറ്റത്തുപോലും ഒരു മുറിവുണ്ടായിരിക്കില്ല എന്നാണ്. അങ്ങനെയുളളവര്‍ക്ക് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്ത് പങ്കാണുണ്ടാവുക?  സ്വാതന്ത്ര്യസമരത്തിന് വിശാലമായ ഒരു പൊളിറ്റിക്കല്‍ സ്‌പെക്ട്രമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രം അവിടെ ഉണ്ടായിരിക്കില്ല. കാരണം അവരിലാലും തന്നെ അന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല. 

അതുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യസമരത്തെ 800 വര്‍ഷം പുറകിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയെങ്കിലും അവരുടെ ഹീറോകളെ ഉയര്‍ത്തിക്കൊണ്ടുവരാനുളള ശ്രമമാണ്. ഇതില്‍ രസകരമായ കാര്യമിതാണ്, അവര്‍ അവരുടെതെന്ന് പറയുന്ന ആളുകളൊന്നും ജീവിച്ചിരിപ്പില്ല. നിങ്ങള്‍ ഇവരുടെ പാര്‍ട്ടിയുടെ ഭാഗമായിരുന്നോ എന്നും സംഘപരിവാറുകാര്‍ പറയുന്നത് ശരിയാണോ എന്നും നമുക്കവരോട് ചോദിക്കാനാവില്ലല്ലോ. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദു മതമൗലികവാദികളുടെ സംഭാവന എന്തായിരുന്നു? രാഷ്ട്രപിതാവിന്റെ കൊലപാതകം മാത്രമായിരുന്നു അവരുടെ സംഭാവന. ഞാന്‍ ഗോഡ്‌സെയെ സ്വാതന്ത്ര്യസമര സേനാനിയായി അവതരിപ്പിക്കണോ? ഗോഡ്‌സെയെ പുകഴ്ത്തുകയും ആഘോഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയുണ്ട്. ജനുവരി മുപ്പതിന് അവര്‍ മധുരം വിതരണം ചെയ്യും. മഹാത്മാഗാന്ധിയുടെ പ്രതിമ മാറ്റി ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് അവര്‍ പറയും. അവര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ എന്ത് പങ്കാണുണ്ടാവുക?

ബിജെപിയും ആര്‍എസ്എസും ചരിത്രം തിരുത്തിയെഴുതുകയല്ല അവര്‍ പുതിയ ചരിത്രമുണ്ടാക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവ് വെബ്‌സൈറ്റില്‍ നോക്കിയാല്‍ ഒരു ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ ചിത്രംപോലും കാണാനാവില്ല. എന്നാല്‍ നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഒരുപാടുണ്ടാവും. അടുത്ത തലമുറ പ്രധാന സ്വാതന്ത്ര്യസമര സേനാനി നരേന്ദ്രമോദിയാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More