സ്പെയിന്‍: മരണനിരക്ക് കുറയുന്നു, ഇതുവരെ മരണപ്പെട്ടത് 21,282 പേര്‍

മാഡ്രിഡ്‌: സ്പെയിനില്‍ കോവിഡ് -19 മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 21,282 ആയി. 2,04,178 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്.വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലെ മരണ രോഗീ നിരക്ക് അല്പം മുകളിലേക്ക് പോയത് ആശങ്കയുണ്ടാക്കിയിരുന്നു.

കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്‌. ദിനംപ്രതിയുള്ള മരണനിരക്ക് ആയിരത്തിനു മുകളില്‍ പോയിരുന്ന അവസ്ഥയില്‍ നിന്ന് താഴോട്ടുള്ള ഈ വരവ് ആരോഗ്യപ്രവര്‍ത്തകരിലും സ്പെയിന്‍ സര്‍ക്കാരിലും വലിയതോതില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. 12/04/20 ഞായറാഴ്ച മുതലുള്ള ദിവസങ്ങളില്‍ മരണനിരക്ക് ആയിരത്തില്‍ താഴെ അഞ്ഞൂറിന് തൊട്ടു മുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍  സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ ആറു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.  ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More