ചെന്നൈ: നടി അനുമോള്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് വെബ് സീരിസ് അയാലിയുടെ ട്രെയിലര്‍ പുറത്ത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയുടെ പഠിക്കണമെന്ന ആഗ്രഹവും അതിലേക്കുള്ള യാത്രയുമാണ് വെബ് സീരിസ് ചര്‍ച്ച ചെയ്യുന്നത്. 2 ലക്ഷം പേരാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്. ഈ മാസം 26- നാണ് വെബ് സീരിസ് പുറത്തിങ്ങുന്നത്. ഒ ടി ടി ഫ്ലാറ്റ് ഫോമായ സീ 5 ഒറിജിനല്‍സിലാണ് അയാലി സ്ട്രീം ചെയ്യുന്നത്. എട്ട് എപ്പിസോഡുകളായാണ് ഇത് ഒരുക്കിയിരിക്കുന്നത്.
'വീരപ്പണ്ണായി 'ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയാണ് മറ്റൊരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. നവാഗതനായ മുത്തുകുമാറാണ് ഈ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. എസ്ട്രെല്ല പ്രൊഡക്ഷന്റെ ബാനറില്‍ കുഷ്മാവതിയാണ് സീരിസ് നിര്‍മ്മിക്കുന്നത്. പുതുക്കോട്ടൈ തമിഴ് ശൈലിയില്‍ അനുമോള്‍ തന്നെയാണ് 'അയാലി'യില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതാദ്യമായി അനുമോള്‍ തമിഴില്‍ ഡബ്ബ് ചെയ്യുന്നുവെന്ന പ്രത്യേകയും ഈ സീരിസിനുണ്ട്.
ഒരുനാള്‍ ഇരവില്‍, തിലഗര്‍, കണ്ണുക്കുള്ളൈ, രാമര്‍, സൂറന്‍, മഗ്ഴ്ച,' തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അനുമോള്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം തമിഴില്‍ 'ഫറാന' എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് 'അയാലി എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക