സച്ചിനോ കോഹ്ലിയോ ആരാണ് മികച്ചത്? മറുപടിയുമായി കപില്‍ ദേവ്

ഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറാണോ വീരാട് കോഹ്ലിയാണ് മികച്ച താരമെന്ന ചോദ്യം കുറച്ച് നാളുകളായി ഉയര്‍ന്നുവരുന്നതാണ്. എന്നാല്‍ ഇതിനുവ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിത്തന്ന ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്.  24 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ നിരവധി റെക്കോർഡുകളാണ് സച്ചിന്‍ സ്വന്തമാക്കിയത്. ആ റെക്കോര്‍ഡുകള്‍ ഒന്നിന് പിറകെ ഒന്നായി തകർത്ത് കോഹ്ലിയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് വ്യത്യസ്ത തലമുറകളിലെ കളിക്കാരെ താരതമ്യം ചെയ്യരുതെന്ന് ഗൾഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും വളരെ മികച്ച കളിക്കാരാണ്. അതില്‍ നിന്നും ഒന്നോ രണ്ടോ പേരെ തെരഞ്ഞെടുക്കാന്‍ കഴിയില്ല. തനിക്ക് വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകും. എല്ലാ കാലത്തും മികച്ച താരങ്ങള്‍ ഉയര്‍ന്നുവരും. തങ്ങളുടെ കാലത്ത് സുനില്‍ ഗാവസ്ക്കറായിരുന്നു മികച്ച കളിക്കാരന്‍. പിന്നീട് വന്ന രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗുമൊക്കെ മികച്ച കളികളാണ് പുറത്തെടുത്തത്. ഇപ്പോള്‍ രോഹിത് ശര്‍മ്മയും കോഹ്ലിയുമാണ്‌ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത്. ഇനി വരുന്ന തലമുറയില്‍ ഇതിനേക്കാള്‍ മികച്ച താരങ്ങളെ കാണാന്‍ സാധിക്കും' - കപില്‍ ദേവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ചുറിയും നേടിയ താരമാണ്. ഏകദിനത്തില്‍ 270 മത്സരങ്ങളില്‍ 46 സെഞ്ചുറികളോടെ 12773 റണ്‍സാണ് വിരാട് കോഹ്ലി ഇതുവരെ നേടിയത്. ഏകദിന ക്രിക്കറ്റിൽ 46 സെഞ്ച്വറികൾ നേടി സച്ചിൻ ടെണ്ടുൽക്കറിൻ്റെ റെക്കോഡിലേക്ക് അടുക്കുകയാണ് കോഹ്ലി. ഈ സാഹചര്യത്തിലാണ് സച്ചിനാണോ കോഹ്ലിയാണോ മികച്ച കളിക്കാരനെന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 1 day ago
Cricket

ദ്രാവിഡിന് സമയം നല്‍കൂ, അദ്ദേഹം ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരും - ഗാംഗുലി

More
More
Sports Desk 3 days ago
Cricket

കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

More
More
Sports Desk 6 days ago
Cricket

സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം - റോബിന്‍ ഉത്തപ്പ

More
More
Sports Desk 1 week ago
Cricket

ഫിറ്റ്നസ് പാസായി സഞ്ജു; ഓസിസിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കും

More
More
Sports Desk 1 week ago
Cricket

സഞ്ജു തിരിച്ചെത്തുന്നു; പരിശീലനം തുടങ്ങി

More
More
Sports Desk 2 weeks ago
Cricket

റാങ്കിംഗില്‍ കോഹ്ലിയെക്കാള്‍ മുകളിലായിട്ടും പാക് ടീം എന്നെ നിരന്തരം തഴയുന്നു - ഖുറം മൻസൂർ

More
More