മിഷിഗണ്‍: യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിഷിഗണ്‍ സംസ്ഥാനത്താണ് കോവിഡ് -19 ബാധിച്ച് മലയാളി മരണപ്പെട്ടത്. കാഞ്ഞിരപ്പള്ളി പടന്നമാക്കല്‍ ജോസഫ് മാത്യു ആണ് മരിച്ചത്. 69 വയസ്സായിരുന്നു. ഈ മാസം തുടക്കത്തിലാണ് ജോസഫ് മാത്യുവിന് കോവിഡ് -19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ന്യുയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അരനൂറ്റാണ്ടുകാലമായി അമേരിക്കയില്‍ സ്ഥിരതാമസമുള്ള ഇദ്ദേഹം ലൈബ്രറെറിയനാണ്. ന്യുയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ നിന്ന് വിരമിച്ച ജോസഫ് മാത്യു സാമൂഹ്യ പ്രവര്ത്തകന് എന്ന നിലയില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ജോസഫ് മാത്യു.