എല്ലായ്‌പ്പോഴും സ്‌നേഹം വിജയിക്കും; പഠാനെ പുകഴ്ത്തി ആലിയാ ഭട്ട്

മുംബൈ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിലെത്തിയ ഷാറൂഖ് ഖാന്‍ ചിത്രം പഠാന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ മറികടന്ന് പ്രദര്‍ശനം തുടരുകയാണ്. ജനുവരി 25-ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതിനകം ആഗോളതലത്തില്‍ 235 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ആലിയാ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പഠാന്‍ ടീമിനെ അഭിനന്ദിച്ചത്. 'കാരണം സ്‌നേഹം എല്ലായ്‌പ്പോഴും വിജയിക്കും' എന്നാണ് നടി പഠാന്റെ പോസ്റ്ററിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷാറൂഖ് ഖാന്‍, ദീപികാ പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരെയും നടി സ്‌റ്റോറിയില്‍ ടാഗ് ചെയ്തിട്ടുണ്ട്. 

നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സ്‌നേഹം എപ്പോഴും വെറുപ്പിനെ മറികടക്കും എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. 'കിംഗ് ഖാന്‍ എവിടെയും പോയിട്ടില്ല. ആധിപത്യമുറപ്പിക്കാനുളള കൃത്യസമയത്തിനായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ഒരു സിനിമ എങ്ങനെ കെട്ടിപ്പടുക്കണമെന്ന് സിദ്ധാര്‍ത്ഥ് ആനന്ദിന് അറിയാം. ആദിത്യ ചോപ്ര എന്ന നിര്‍മ്മാതാവിന്റെ ബുദ്ധിശക്തിയും വീക്ഷണവും ആര്‍ക്കും മറികടക്കാനാവില്ല'- എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രഖ്യാപിച്ച സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് പഠാന്‍. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപികാ പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി സംഘപരിവാറും തീവ്ര ഹിന്ദുത്വവാദികളും ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിച്ചില്ലെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ വ്യക്തമാക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More