സ്പ്രിം​ഗ്ലർ കരാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപ​ഹർജി

സ്പ്രിം​ഗ്ലർ കരാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപ​ഹർജി. തലശ്ശേരി സ്വദേശി സിദ്ധാർത്ഥ് ശശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. രോ​ഗവ്യാപനം തടയുന്നതിനായാണ് സ്പ്രിം​ഗ്ലറുമായി സർക്കാർ കരാറുണ്ടാക്കിയത്. ഇതിനായി സ്വീകരിച്ച അടിയന്തര നടപടികളാണ് ഫലം കണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡാറ്റാ സംരക്ഷണ നിയമം ഇന്ത്യയിൽ പാസാക്കിയിട്ടില്ലെന്നും ഹർജിയിലുണ്ട്. കരാർ റദ്ദാക്കിയാൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരി​ഗണിക്കാനിരിക്കെയാണ് ഉപഹ​ർജി സമർപ്പിച്ചത്.

സ്പ്രിം​ഗ്ളർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സർപ്പിച്ചു. അടിയന്തര സാഹചര്യത്തിലാണ വിദേശ കമ്പനിയുടെ സേവനം ഉപയോ​ഗപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് 80 ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിഡിറ്റിന്റെ ഉടമസ്ഥതതയിലുള്ള ആമസോൺ ക്ലൗഡിലാണ് ഡാറ്റകൾ ശേഖരിക്കുന്നത്. ഇതിനാൽ ഡാറ്റ ചോർച്ചയുണ്ടാവില്ല. ഇത് ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനമുണ്ട്. ആമസോൺ ക്ലൗഡിന് കേന്ദ്രസർക്കാറിന്റെ അം​ഗീകരമുണ്ട്. വിവര സാങ്കേതിക വകുപ്പ് ക്ലൗഡിൽ ഓഡിറ്റിം​ഗ് നടത്തുന്നുണ്ട്. സേവനം സൗജന്യമായതിനാൽ ഐടി വകുപ്പിന് കരാറിൽ ഏർപ്പെടാൻ നിയമവകുപ്പിന്റെ അം​ഗീകാരം നിർബന്ധമില്ല. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പർച്ചേസ് ഓർഡറിലുണ്ട്. ജനങ്ങളുടെ ജീവനാണ് വ്യക്തി സ്വകാര്യതയേക്കാൾ പ്രാമുഖ്യം. രോ​ഗിയുടെ നിലവിലെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. ഇതിന് വ്യക്തിയുടെ അനുമതി ആവശ്യമില്ല. പൊതുജനാരോ​ഗ്യത്തെ മുൻനിർത്തി  അനുമതിയില്ലാതെ  വിവരശേഖരണത്തിന് കേന്ദ്ര വ്യക്തി ഡാറ്റ സoരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടന്നും സർക്കാർ സത്യവാങ്ങ് മൂലത്തിൽ സൂചിപ്പിച്ചു.

സ്പ്രിം​ഗ്ലറുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് വെള്ളിയാഴ്ച പരി​ഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ  ഹർജികൾ സമർപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More