അർണബ് ഗോസ്വാമിയെ അക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. അരുൺ ബോറേഡ്, പ്രതീക് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സിയോൺ സ്വദേശികളായ ഇവർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ്.  മുംബൈ എൻഎം ജോഷി മാർഗ് പോലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്.

വ്യാഴാഴ്ച പുലർച്ചെ 12.15  നാണ് അർണബിനെതിരെ ആക്രമണമുണ്ടായത്. ജോലികഴിഞ്ഞ് കാറിൽ തിരികെ പോകും വഴിയായിരുന്നു ആക്രമാണം. ഭാര്യ സിമിയയും അർണബിന് ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ടു പേർ വാ​​ഹനം തടയുകയും കറുത്ത മഷി വാഹനത്തിൽ ഒഴിക്കുകയുമായിരുന്നു. അക്രമികൾ കാർ തുറക്കാൻ ശ്രമിച്ചെന്ന് അർണബ് ആരോപിച്ചു.

മഹാരാഷ്ട്രയിലെ പൽഘാവിൽ രണ്ടു പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സോണിയാ ​ഗാന്ധിക്കെതിരെ അർണാബ് തന്റെ ടിവി ഷോയിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ കോൺ​ഗ്രസ് നൽകിയ പരാതിയിൽ ഗോസ്വാമിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. അർനബിനെതിരായ ആക്രമണത്തെ കേന്ദ്ര സർകാർ അപലപിച്ചു.  സഹിഷ്ണുത പ്രസംഗിക്കുന്നവർ അസഹിഷ്ണുത കാണിക്കുന്നത് ശരിക്കും വിരോധാഭാസമാണെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു അർണബിനെ അക്രമിച്ചതിൽ രണ്ട് യൂത്ത് കോൺ​ഗ്രസുകർ അറസ്റ്റിൽ

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More