കശ്മീരിന് വേണ്ടത് തൊഴിലും സ്നേഹവും, ലഭിക്കുന്നത് ബിജെപിയുടെ ബുള്‍ഡോസര്‍ - രാഹുല്‍ ഗാന്ധി

ഡല്‍ഹി: സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ പേരില്‍ ജമ്മു കശ്മീരിലെ സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല തൊഴിലും ജീവിക്കാനുളള സാഹചര്യവും സ്‌നേഹവുമാണ് വേണ്ടതെന്നും അവര്‍ക്ക് ബിജെപി സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത് ബുള്‍ഡോസറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ജോലിയും മികച്ച ബിസിനസും സ്‌നേഹവുമാണ് വേണ്ടത്. പക്ഷെ അവര്‍ക്ക് എന്താണ് ലഭിച്ചത്? ബിജെപിയുടെ ബുള്‍ഡോസര്‍. പതിറ്റാണ്ടുകളായി അവിടുത്തെ ജനങ്ങള്‍ കഠിനാധ്വാനം ചെയ്ത് ജീവിച്ച ഭൂമിയാണ് സര്‍ക്കാര്‍ അവരില്‍നിന്ന് തട്ടിയെടുക്കുന്നത്. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചുകൊണ്ടല്ല സമാധാനം സംരക്ഷിക്കേണ്ടത്'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങി നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണ് ബിജെപിയുടെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ജമ്മു കശ്മീരിനെ മറ്റൊരു അഫ്ഗാനിസ്ഥാനാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. 1950-കളില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയ ഷെയ്ക്ക് അബ്ദുളളയുടെ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണള്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള പ്രതികരിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More