ആത്മഹത്യ ചെയ്ത ആദിവാസി യുവാവിന്‍റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ആദിവാസി യുവാവിന്‍റെ വീട് സന്ദര്‍ശിച്ച്  രാഹുല്‍ ഗാന്ധി. വയനാട് മേപ്പാടി സ്വദേശി വിശ്വനാഥന്‍റെ വീടാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭാര്യക്ക് കൂട്ടിരിക്കാന്‍ വന്ന ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍വെച്ച് (ഐസിഎംഎച്ച്) സെക്യൂരിറ്റി ചോദ്യം ചെയ്തിരുന്നെന്നും ഇതില്‍ യുവാവിന് വിഷമമുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. 

അതേസമയം,  മോഷണം നടന്നുവെന്ന് പരാതി ഉയര്‍ന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതാണെന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മെഡിക്കല്‍ കോളേജിലെ പട്ടിക വര്‍ഗ പ്രമോട്ടര്‍ പ്രിയ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുളള ആശുപത്രിയിലെ ജീവനക്കാരെ ചോദ്യംചെയ്‌തെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് തെളിവില്ലെന്നും എ എസ് പി കെ. സുദര്‍ശനന്‍ പറഞ്ഞു. മോഷണ ശ്രമവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പരിശോധിച്ചുവരികയാണെന്നും കെ സുദര്‍ശനന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More