പുതിയ പാഠവും സന്ദേശവുമാണ് കൊവിഡ് നൽകുന്നതെന്ന് പ്രധാനമന്ത്രി

പുതിയ പാഠവും സന്ദേശവുമാണ് കൊവിഡ് രോ​ഗം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഉയർത്തുന്നത് പുതിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഞ്ചായത്തീരാജ് ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ തലവന്മാരുമായി വീഡിയോ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.​

ഗ്രാമങ്ങൾ ആത്മവിശ്വാസത്തോടെ കൊവിഡിനെ നേരിട്ടു. പഞ്ചായത്തുകളും സംസ്ഥാനങ്ങളും രാജ്യവും സ്വയം പര്യാപ്തമാകണം. ഒന്നേകാൽ ലക്ഷം പഞ്ചായത്തുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം എത്തിച്ചു. ഇത് വഴിസംസാരിക്കാൻ കഴിയുന്നത് സാങ്കേതിക വിദ്യയുടെ ​ഗുണമാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേ അതിനെ മറികടക്കുന്നതിനുള്ള ആത്മവിശ്വാസം ഉണ്ടാകൂ. അത്തരം ആത്മവിശ്വാസമാണ് ​ഗ്രാമങ്ങൾക്ക് ലഭിച്ചത്. പ്രതിസന്ധികൾ ഇനിയും ഉണ്ടാകും, അതിനെയെല്ലാം രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും മോദി പറഞ്ഞു. പഞ്ചായത്തുകൾ ശക്തിപ്പെടുത്തണം. ഇ- ഗ്രാമ സ്വരാജ് പോർട്ടലും മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More