ബഷീറായി ടൊവിനോ; നീലവെളിച്ചത്തിലെ രണ്ടാമത്തെ ഗാനമെത്തി

കൊച്ചി: ടൊവിനോ തോമസ്‌ നായകനായി എത്തുന്ന നീലവെളിച്ചം സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഏകാന്തതയുടെ അപാരതീരങ്ങളെന്നു തുടങ്ങുന്ന അനശ്വര ഗാനത്തിന് പുനരാവിഷ്കാരം ലഭിച്ചിരിക്കുകയാണ് സിനിമയിലൂടെ. പി ഭാസ്‌കരൻ മാസ്റ്റർ വരികൾ എഴുതി എം എസ് ബാബുരാജ് ഈണം പകർന്ന് കമുകറ പുരുഷോത്തമൻ ആലപിച്ചതായിരുന്നു ആദ്യ ഗാനം. പുതിയ പതിപ്പ് ഷഹബാസ് അമനാണ് ആലപിച്ചിരിക്കുന്നത്. ബിജിബാലും റെക്സ് വിജയനും ചേർന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങൾ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്‍റെ ബാനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍ തലശ്ശേരിയാണ്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ എന്നിവരെ വെച്ച് ചിത്രം ചെയ്യുമെന്നായിരുന്നു ആഷിക് അബു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ടൊവിനോ തോമസിലേക്ക് എത്തുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1964-ൽ എ. വിന്‍സെന്‍റിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർ​ഗവീനിലയവും ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി നിർമിച്ചതാണ്. മധു, പ്രേം നസീർ, പി.ജെ. ആന്റണി, അടൂർ ഭാസി, വിജയ നിർമല എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. എഴുത്തുകാരനായ ഒരു ചെറുപ്പക്കാരനും അദ്ദേഹം താമസിക്കുന്ന വീടിനുള്ളില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തും.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More