വയനാട്ടില്‍ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി തൊഴിലാളിക്ക് മര്‍ദ്ദനം

കല്‍പ്പറ്റ: കൂലി കൂട്ടി ചോദിച്ചതിന് മധ്യവയസ്‌കനായ ആദിവാസി തൊഴിലാളിക്ക് മര്‍ദ്ദനം. വയനാട് അമ്പലവയലിലാണ് സംഭവം. നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് തൊഴിലുടമയില്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. കുരുമുളക് പറിച്ചതിന് നൂറുരൂപ കൂടുതല്‍ കൂലി ചോദിച്ചതിന് തൊഴിലുടമയായ മഞ്ഞപ്പാറ കരുവളംവീട്ടില്‍ അനീഷാണ് ബാബുവിനെ മര്‍ദ്ദിച്ചത്. മുഖത്ത് ചവിട്ടേറ്റ ബാബുവിന്റെ താടിയെല്ല് പൊട്ടി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനീഷിനെതിരെ എസ് സി എസ് ടി അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബാബുവിന് തൊഴിലുടമയില്‍നിന്ന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ വിവരം ഇദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ച്ച സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മുഖത്തെ നീരുകണ്ട് കടയുടമ ചോദിച്ചപ്പോഴാണ് ബാബു അനീഷ് മുഖത്ത് ചവിട്ടിയ വിവരം വെളിപ്പെടുത്തിയത്. പ്രദേശത്തെ എസ് സി പ്രമോട്ടറെ സിനിയോട് കടയുടമയാണ് ഇക്കാര്യം പറഞ്ഞത്.

തുടര്‍ന്ന് ബാബുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ലിലെ പൊട്ടല്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബാബുവിന്റെ മൊഴിയെടുത്തതിനുശേഷമാണ് പൊലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനുശേഷം അനീഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More