കൊച്ചി: മലയാളത്തിന്റെ പ്രിയനടി ഭാവന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയുടെ റിലീസ് മാറ്റി. ഇന്നാണ് സിനിമ തിയേറ്ററിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കളിലൊരാളായ രാജേഷ് കൃഷ്ണ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജേഷ് കൃഷ്ണ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്.
'പ്രിയപ്പെട്ടവരെ, എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ റിലീസ് ചില സാങ്കേതിക കാരണങ്ങളാള്‍ മാറ്റിവെച്ചു. സിനിമയ്ക്കായി നിങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് അറിയാം. ഈ മാസം 24- ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമ റിലീസ് ചെയ്യുമ്പോള്‍ എല്ലാവരും തിയേറ്ററില്‍ പോയി ചിത്രം കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' രാകേഷ് കൃഷ്ണ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആറുവര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നായകന്റെ ചെറുപ്പകാലത്തുണ്ടാകുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്റാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. അശോകന്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.