സ്പ്രിങ്ക്ളര്‍: കോടതി വിധി പ്രതിപക്ഷത്തിനുള്ള തിരിച്ചടി - മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല വിധി  പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആവശ്യങ്ങളുംനിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അത് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടു പോകുക തന്നെ ചെയ്യും. പ്രതിപക്ഷം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത് കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കണമെന്നാണ് അതെല്ലെങ്കില്‍ സ്റ്റേ ചെയ്യുകയെങ്കിലും വേണമെന്നായിരുന്നു ആവശ്യംഇത് രണ്ടും കോടതി തള്ളിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടക്കാല ഉത്തരവില്‍ ഡാറ്റ സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പരിഗണിക്കുമ്പോള്‍ അതിന്റെ വസ്തുതകള്‍ മനസ്സിലാക്കാന്‍ പല ചോദ്യങ്ങളും കോടതി ചോദിക്കും. അതല്ല ഉത്തരവില്‍ എന്തു പറഞ്ഞു എന്നതാണ് പ്രധാനം എന്ന് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിങ്ക്ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട കരാറുമായി മുന്നോട്ടുപോകാനാണ് കോടതിയില്‍ നിന്ന് അനുമതി ലഭിച്ചിരിക്കുന്നത്. ഡാറ്റാ അനാലിസിസുമായി ബന്ധപ്പെട്ട് ഇത്തരമൊരു കമ്പനിയെ നമുക്ക് ലഭിച്ചതു തന്നെ വലിയ കാര്യമാണ്. ഇപ്പോള്‍ ചിലര്‍ കരുതുന്നതുപോലെ നാം പ്രശ്നങ്ങളെ മറികടന്നുകഴിഞ്ഞു എന്ന് കരുതരുത്. മൂന്നാം ഘട്ടത്തില്‍ രോഗവ്യാപനമുണ്ടായാല്‍ ലക്ഷങ്ങളായിരിക്കും രോഗ ബാധിതരാവുക. അത്തരമൊരു ഘട്ടത്തില്‍ ഡാറ്റാ വിശകലനത്തിന് ഇത്തരം കമ്പനികള്‍ക്ക് മാത്രമേ സാധിക്കൂവെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.




Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More