ലോക്ഡൗണിന് ശേഷം ​ഗ്രീൻ സോണുകളിൽ സ്പെഷൽ ട്രെയിൻ

ലോക്ക്ഡൗണിനുശേഷം  സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ഒരുങ്ങുന്നു. മെയ് 3 ന് ശേഷം തുടക്കത്തിൽ ചില പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ ഉദ്ദേശിക്കുന്നതായി റെയിൽവെ അറിയിച്ചു.  ട്രെയിനുകൾ ​ഗ്രീൻ സോണുകളിലായിരിക്കും ഓടിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമെ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.  കണ്ടെയ്‌ൻമെന്റ് സോണിലും ഹോട്ട്‌സ്‌പോട്ട് സോണുകളിലും  ട്രെയിനുകൾ ഓടിക്കില്ല.

ഉയർന്ന നിരക്കാവും സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുക,  മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും വിദ്യാർത്ഥികൾക്കുമുള്ള നിരക്കിൽ ഇളവുണ്ടാകില്ല.  തുടക്കത്തിൽ സ്ലീപ്പർ ട്രെയിനുകൾ മാത്രമേ ഓടിക്കൂ. എസി കോച്ചും ജനറൽ കോച്ച് ട്രെയിനുകളിൽ ഉണ്ടാകില്ല . ട്രെയിനുകളിൽ നിന്ന് മിഡിൽ ബെർത്തുകളും നീക്കം ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ള ആളുകൾക്ക് മാത്രമേ യാത്ര അനുവദിക്കൂ. ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ യാത്ര അനുവദിക്കില്ല.  സാമൂഹിക അകലം പാലിക്കുന്നതിന് പൂർണ്ണ ശ്രദ്ധ നൽകും. കൊറോണ വൈറസിനെ നേരിടാൻ റെയിൽ‌വേ അയ്യായിരം ഇൻസുലേഷൻ ബെഡ്ഡുകളും നിർമ്മിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Coronavirus

ഒമിക്രോണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്ന് സിറില്‍ റമഫോസ

More
More
Web Desk 3 weeks ago
Coronavirus

തിയേറ്ററില്‍ പോകാന്‍ ഇനി ഒരു ഡോസ് വാക്സിന്‍ മതി

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 months ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 2 months ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More