തിരുവനന്തപുരം: വക്കീലന്മാരെ നിയോഗിക്കുന്നത് അതാത് മേഖലയിലെ വൈദഗ്ദ്യം നോക്കിയാണെന്ന് മുഖ്യമന്ത്രി. സ്പ്രിങ്ക്ളര്‍ കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച വക്കീലിന്റെ കാര്യത്തില്‍ കോടതിയുടെ പ്രശംസയാണ് കിട്ടിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പ്രിങ്ക്ളര്‍ കേസ് വാദിക്കാന്‍ മുംബൈയില്‍ നിന്ന് ഹാജരായ അഭിഭാഷക എന്‍.എസ്.നാപിനെയെ കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഐ ടി കേസുകളില്‍ വിടഗ്ദയായ ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സര്‍ക്കാരിനു വേണ്ടി വാദിച്ചത്.
സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. ''ഇതൊക്കെ മറ്റാളുകളുടെ സംശയമാണ് അത് നിങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെയോ സാധാരണ ജനങ്ങളുടെയോ പിടലിക്ക് വെക്കേണ്ട.'' സാധാരണ ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ചൊന്നും ആശങ്കയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിരോധം കൊണ്ട് എല്ലാമായി എന്ന് ആരും കരുതേണ്ടെന്നും മൂന്നാം ഘട്ടത്തില്‍ കൊറോണ വ്യാപനമുണ്ടായാല്‍ ദശലക്ഷകണക്കിനാളുകള്‍ക്ക് അത് ബാധിക്കാം. അത്തരം സന്ദര്‍ഭത്തില്‍ രോഗികളെ കണ്ടെത്താനും അവര്‍ക്ക് ചികിത്സ നല്‍കാനും ക്രത്യമായ ഡാറ്റയും വിശകലനവും ആവശ്യമായി വരും. അത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചെയ്യാനാവില്ലെന്നും സ്പ്രിങ്ക്ളര്‍ പോലെ ഒരു കമ്പനിയെ ലഭിച്ചത് നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.